video
play-sharp-fill

റോഡുകളുടെ ശോചനീയാവസ്ഥ; എസ്.ഡി.പി.ഐയുടെ ഈരാറ്റുപേട്ട നഗരസഭാ ഉപരോധം വെള്ളിയാഴ്ച

റോഡുകളുടെ ശോചനീയാവസ്ഥ; എസ്.ഡി.പി.ഐയുടെ ഈരാറ്റുപേട്ട നഗരസഭാ ഉപരോധം വെള്ളിയാഴ്ച

Spread the love

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്കാട്, കൊട്ടുകാപള്ളി, കാട്ടാമല, മാതാക്കൽ തുടങ്ങി നിരവധി റോഡുകൾ പൊട്ടി പൊളിഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.

അടിയന്തിരമായി റോഡുകൾടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേത്യതത്തിൽ വെളളിയാഴ്ച രാവിലെ 11 മണിക്ക് നഗരസഭാ ഉപരോധ സമരം സംഘടിപ്പിക്കും എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റസി എച്ച് ഹസീബ് പറഞ്ഞു.

സെക്രട്ടറി സഫീർ കുരുവനാൽ, ഖജാൻജി.കെ.യു. സുൽത്താൻ, കമ്മിറ്റി അംഗങ്ങളായ സുബൈർ വെള്ളാപള്ളിൽ, വി.എസ്. ഹിലാൽ, എം.എസ് ആരിഫ്, ഷാജി വഞ്ചാങ്കൽ, സാബിർ പാറകുന്നേൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group