എസ്ഡിപിഐ പൂഞ്ഞാർ നിയോജകമണ്ഡലം മുണ്ടക്കയം മേഖല പ്രവർത്തക കൺവെൻഷൻ നടത്തി; ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

പാറത്തോട്: എസ്ഡിപിഐ പൂഞ്ഞാർ നിയോജകമണ്ഡലം മുണ്ടക്കയം മേഖല പ്രവർത്തക കൺവെൻഷൻ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.

നാന്നൂറിലധികം സീറ്റിൽ കൂടുതൽ വിജയം എന്നു പറഞ്ഞു ഇലക്ഷനെ നേരിട്ട ബിജെപി ആർഎസ്എസ് കൂട്ടുകെട്ട് അമ്പേ പരാജയപ്പെട്ടു പോയ കാഴ്ചയാണ് ഇന്ത്യാ രാജ്യം കണ്ടത്.ഇന്ത്യൻ പാർലമെന്റിൽ ഇനി വെറുപ്പിന്റെ ബില്ലുകൾ പാസാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് ബിജെപി കൂപ്പുകുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡന്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അൻസിൽ പായിപ്പാട്, അയ്യുബ് ഖാൻ കാസിം, നസീമ ഷാനവാസ് പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡന്റ ഇസ്മായിൽ കീഴേടം, നൂഹ് ഇടക്കുന്നം, വിമൺ ഇന്ത്യാ മൂവ്മെൻറ് മണ്ഡലം പ്രസിഡന്റ് ഷൈല ഇടക്കുന്നം, സുഹൈൽമുണ്ടക്കയം,എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ: സി.പി. അജ്മൽ സ്വാഗതവും, സുനീർ പാറത്തോട് നന്ദിയും പറഞ്ഞു.