
കോഴിക്കോട്: എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതി (എന്‍ ഡബ്ല്യൂ സി) യോഗം 26, 27 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ കോഴിക്കോട് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അറിയിച്ചു. കോഴിക്കോട് രാജാജി റോഡിനു സമീപം ഡോ. പി ടി കരുണാകരന് വൈദ്യര് ഹാളില്‍ നടക്കുന്ന യോഗം ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ഉദ്ഘാടനം ചെയ്യും.
ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന് അഹമ്മദ് അധ്യക്ഷത വഹിക്കും. വോട്ട് കൊള്ള ഉള്‍പ്പെടെ രാജ്യത്തെ ആനുകാലിക രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിഷയങ്ങള്‍ രണ്ടു ദിവസത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ്, കേരള രാഷ്ട്രീയം, വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും. തീരുമാനങ്ങളും നിലപാടുകളും യോഗത്തിനു ശേഷം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും സിപിഎ ലത്തീഫ് വ്യക്തമാക്കി.