video
play-sharp-fill

കേരളത്തിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ ആസൂത്രിത കലാപത്തിന് ശ്രമം നടക്കുന്നു: ബിജെപി

കേരളത്തിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ ആസൂത്രിത കലാപത്തിന് ശ്രമം നടക്കുന്നു: ബിജെപി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബിജെപി ഇടുക്കി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിച്ചതിനു ശേഷം സമീപത്തെ പള്ളിയിൽ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ സംസ്ഥാനസെക്രട്ടറി എ.കെ നസീറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി.

നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമനെതിരെ ഒരു വിഭാഗം സംഘടനകളും, വ്യക്തികളും ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതിലൂടെ കേരളത്തിൽ അക്രമം അഴിച്ചുവിടുകയുമാണ് ചെയ്യുന്നതെന്ന് പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി സി.എൻ സുബാഷ് കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം അക്രമത്തിന്റെ അവസാന ഉദാഹരണമാണ് ഇന്നലെ എ.കെ നസീറിനെ അക്രമിച്ചതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.തിരുനക്കരയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
ബി.ജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ടി ആർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി,

ജില്ലാ കമ്മിറ്റി അംഗങ്ങളായ കുസുമാലയം ബാലകൃഷ്ണൻ, ഡി.എൽ ഗോപി, യുവമോർച്ച ജില്ലാ വൈ:പ്രസിഡന്റ് വി പി മുകേഷ്, നിയോജക മണ്ഡലം ഭാരവാഹികളായ രാജേഷ് ചെറിയമഠം, ഷാജി തൈച്ചിറ, പ്രവീൺ ദിവാകരൻ, ജോമോൻ കെ യുവമോർച്ച മണ്ഡലം പ്രസിഡന്റ് ബിനുമോൻ, നേതാക്കളായ സുരേഷ് ശാന്തി,ബിജു കുമാരനല്ലൂർ, കൊച്ചുമോൻ,ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവർ സംസാരിച്ചു.