
ആലപ്പുഴ : ആലപ്പുഴയിലെ എസ്ഡിപിഐയുടെ അപകടകരമായ വളർച്ചയെക്കുറിച്ച് മുൻമന്ത്രിയും സിപിഎമ്മിന്റെ തലമുതിർന്ന നേതാവുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവകരമാണെന്ന് ബിജെപി നേതാവ് എൻ.ഹരി
ആലപ്പുഴയിൽ ദേശവിരുദ്ധ ശക്തികൾ കരുത്താർജിക്കുന്നുവെന്ന് തങ്ങൾ നേരത്തെ തന്നെ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. രഞ്ജിത് ശ്രീനിവാസന്റെ നിഷ്ഠൂര കൊലപാതകം മുതൽ നിരവധി സംഭവപരമ്പരകളാണ് അവിടെ അരങ്ങേറിയത്.പക്ഷേ ഭരണകക്ഷിയുടെ തണലിൽ സംരക്ഷണച്ചിറകിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇക്കൂട്ടരെ .
പാർട്ടിയോട് ലാൽസലാം പറയുമ്പോഴെങ്കിലും ആലപ്പുഴയെ കാർന്നുതിന്നുന്ന മതഭീകര സംഘടനയെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ സഖാവ് സുധാകരൻ തയ്യാറായത് സ്വാഗതാർഹമാണ്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ആലപ്പുഴയുടെ മണ്ണിൽ ഇനി വർഗീയതയുടെ ചോരച്ചാലുകൾ സൃഷ്ടിക്കരുത്. ഇക്കാര്യത്തിൽ ജാഗ്രതയോടുള്ള സമീപനമാണ് വേണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ധമായ രാഷ്ട്രീയ വിരോധം കാരണം കേരളത്തിലെ ഭരണ നേതൃത്വം വർഗീയശക്തികൾക്ക് കീഴടങ്ങുകയാണ്. അവരെ എല്ലാ അർത്ഥത്തിലും പ്രോത്സാഹിപ്പിക്കുന്നു.
സ്ത്രീകൾക്ക് പള്ളിയിലെ നിസ്കാരസ്വാതന്ത്ര്യം വിലക്കുമ്പോഴും രാഷ്ട്രീയ സമുദായിക നേതൃത്വങ്ങൾക്ക് മിണ്ടാട്ടമില്ല. സ്ത്രീകൾ പ്രാർത്ഥിക്കാൻ പള്ളിയിൽ എത്തേണ്ടെന്ന് മതപുരോഹിതർ അടുത്തയിടെ വീണ്ടും നിർദ്ദേശം നൽകുന്നത് കേരളം കണ്ടതാണ്. പൊതു ഇടങ്ങളിലെ പരിപാടികൾക്ക് പോലും പുരോഹിതർ പരോക്ഷമായി വിലക്ക് കൽപ്പിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നവോത്ഥാന മതിൽ പണിത ഇടതു സർക്കാർ കേരളത്തിൽ ഭരിക്കുമ്പോഴാണ് ഇതെല്ലാം.
ക്ഷേത്രങ്ങളിൽ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും കടന്നുകയറി വിവാദമാക്കുന്ന സഖാക്കളുടെ നാവും ഇവിടെ പണയം വെച്ചിരിക്കുകയാണ്.
മോണാലിസയ്ക്ക് കേരളത്തിൽ വിവാഹം കഴിക്കാൻ അവസരം നൽകിയതിനെയും സഖാക്കൾ വാഴ്ത്തിപ്പാടുന്നു.
ആലപ്പുഴയുടെ മണ്ണിൽ തീവ്രവാദ പ്രസ്ഥാനങ്ങളെ തഴച്ചുവളരാൻ ഒരു കാരണവശാലും അനുവദിക്കരുത്. ഇക്കാര്യത്തിൽ ജി സുധാകരന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി ദേശരക്ഷയ്ക്കുള്ള തുടർനടപടികൾ എടുക്കണം. അതിന് ഭരണഘടനാപരമായ ചുമതലയുണ്ട് സംസ്ഥാന സർക്കാരിന്.



