
ഈരാറ്റുപേട്ട : ഇന്ത്യയുടെ എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യ ദിനത്തിൽ എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ‘ആസാദി സ്‌ക്വയർ ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. ഹസീബ് ഉദ്ഘാടനം ചെയ്തു.
രാജ്യം നേരിടുന്ന ആഭ്യന്തര -ബാഹ്യ വെല്ലുവിളികളെ ജീവൻ നൽകിയും സംരക്ഷിക്കാൻ പൗരസമൂഹം തയ്യാറാകണമെന്നും, വോട്ടുകള്ളന്മാരിൽ നിന്നും ജനാധിപത്യം വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരു വന്നാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സുബൈർ വെള്ളാപള്ളിൽ കെ.യു. സുൽത്താൻ,ജെലീൽ കെ.കെ.പി. യാസിർ കാരയ്ക്കാട്, നജീബ് പാറനാനി എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group