മുല്ലശ്ശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച സംഭവം; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസിൽ കീഴടങ്ങി

Spread the love

നെടുമങ്ങാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കീഴടങ്ങി. അഴിക്കോട് വച്ച്‌ മുല്ലശ്ശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഘത്തിലെ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരാണ് കീഴടങ്ങിയത്.

video
play-sharp-fill

കരകുളം സ്വദേശി നിസാമുദീന്‍ (49), വട്ടപ്പാറ സ്വദേശി ഷംനാദ് (30) എന്നിവരാണ് അരുവിക്കര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെയായിരുന്നു കേസ്.