പി സി ജോർജിന്റെ വർഗീയ പരാമർശം : നടപടി വൈകുന്നതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റി

Spread the love

കോട്ടയം : പി.സി ജോർജ് നടത്തിയ വർഗീയ പരാമർശത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി.

video
play-sharp-fill

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് ബി ജെ പി നേതാവ് പി സി ജോർജ് മുസ്ലിം സമുദായത്തിനെതിരെ വർഗീയ പരാമർശം ഉന്നയിച്ചത്.

ഇന്ത്യയിലെ മുസ്ലീംങ്ങള്‍ മുഴുവൻ വർഗീയവാദികളാണ്. വർഗീയവാദിയല്ലാത്ത ഒരു മുസ്ലീംമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീംങ്ങള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്ലീംമല്ലെന്ന് കണ്ടാല്‍ കൊല്ലുന്നതാണ് അവരുടെ രീതിയെന്നുമായിരുന്നു ജോർജിന്റെ അധിക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് എസ്ഡിപിഐ എസ് പിക്ക് പരാതി നൽകിയത്.

എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് യു.നവാസ്, മണ്ഡലം പ്രസിഡൻറ് സിറാജ് എം.എസ്, സെക്രട്ടറി ഷെഫീഖ് റസാഖ്, കമ്മിറ്റിയംഗം ആരിഫ് എന്നിവർ എസ്.പി ഓഫീസിൽ എത്തിയാണ് പരാതി സമർപ്പിച്ചത്.