
കോഴിക്കോട്: വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ നടത്തുന്ന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (27 ബുധന്‍) കോഴിക്കോട് നടക്കും. വൈകീട്ട് അഞ്ചിന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ മജീദ് ഫൈസി, യാസ്മിന്‍ ഫാറൂഖി, ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പിആര്‍ സിയാദ്, കെകെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെകെ ഫൗസിയ, എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സംസാരിക്കും. സെപ്തംബര്‍ 25 വരെയാണ് കാംപയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാംപയിന്റെ ഭാഗമായി ചൊവ്വാഴ്ച തൃശൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് തലത്തില്‍ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
അന്‍സാരി ഏനാത്ത്
മീഡിയാ ഇന്‍ചാര്‍ജ്
ഫോണ്‍: 95446 62704

Whatsapp Group 1 | Whatsapp Group 2 |Telegram Group
പി എം അഹമ്മദ്
മീഡിയ കോഡിനേറ്റര്‍
ഫോണ്‍: 9446923776