
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ ഏറ്റുമാനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി യുവജന സംഗമം സംഘടിപ്പിച്ചു
കോട്ടയം : എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ ഏറ്റുമാനൂർ മുനിസിപ്പൽ കമ്മിറ്റി വിദ്യാർത്ഥി യുവജന സംഗമം നടത്തി.
“നമ്മുടെ മക്കളെ ചേർത്ത് പിടിക്കാം യുവതലമുറയെ രക്ഷിക്കാം ” എന്ന ആപ്തവാക്യം ഉയർത്തി ഏറ്റുമാനൂരിൽ സംഘടിപ്പിച്ച പരിപാടി ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലർ ബിബിഷ് ജോർജ് ഉത്ഘാടനം ചെയ്തു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സംഗമത്തിൽ വിവിധ വിഷയങ്ങളിൽ മുഹമ്മദ് സാലി, അൽബിലാൽ സലിം എന്നിവർ ക്ലാസ്സ് എടുത്തു, ബർസാത് കബീർ ഇസ്മായിൽ പി യു, മനാഫ് അസിസ്, നജിബ് എൻ എ എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0