video
play-sharp-fill

പ്രതിഷേധ കടലായി കൊല്ലം നഗരി; രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള കുടില തന്ത്രങ്ങള്‍ക്ക് താക്കീതായി വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും

പ്രതിഷേധ കടലായി കൊല്ലം നഗരി; രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള കുടില തന്ത്രങ്ങള്‍ക്ക് താക്കീതായി വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും

Spread the love

കൊല്ലം: വംശീയ ലക്ഷ്യത്തോടെ പടച്ചുണ്ടാക്കിയ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ എസ്ഡിപിഐ കൊല്ലത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാര കുടില തന്ത്രങ്ങള്‍ക്ക് താക്കീതായി മാറി. സാമൂഹിക നന്മയും പുരോഗതിയും ഗുണകാംക്ഷയും ലക്ഷ്യംവെച്ച് തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുവകകളില്‍ നിന്ന് ദൈവമാര്‍ഗത്തില്‍ സംഭാവനയര്‍പ്പിച്ചിരിക്കുന്നത് നിയമഭേദഗതിയിലൂടെ കൊള്ളയടിക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് വഖ്ഫ് ഭേദഗതി ബില്‍ 2024.

മുസ് ലിം സമൂഹത്തിന്റെ മസ്ജിദുകളും അനാഥ-അഗതി മന്ദിരങ്ങളും പൂര്‍വ പിതാക്കള്‍ അന്തിയുറങ്ങുന്ന ഖബറിടങ്ങളുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള പഴുതൊരുക്കുകയാണ് പുതിയ നിയമഭേദഗതിയിലൂടെ. അതിനെതിരായ ശക്തമായ പ്രതിഷേധ തിരയില്‍ കൊല്ലം നഗരം അക്ഷരാര്‍ഥത്തില്‍ നിശ്ചലമാവുകയായിരുന്നു. ജനാധിപത്യ ഇന്ത്യയെ സവര്‍ണാധിപത്യ മനുവാദ രാഷ്ട്രമായി മാറ്റാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് റാലിയിലും മഹാസമ്മേളനത്തിലും അണിനിരന്ന വയോജനങ്ങളും സ്ത്രീകളും കുട്ടികളും അടങ്ങിയ ജനസഞ്ചയം വിളിച്ചു പറഞ്ഞത്.

മഹത്തായ ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യതതയും തകര്‍ത്തെറിയാനുള്ള സംഘപരിവാര ഭരണകൂട ഭീകരതയെ തുറന്നുകാട്ടുന്ന മുദ്രാവാക്യങ്ങളും പ്ലക്കാഡുകളും ബാനറുകളുമായാണ് റാലി മുന്നോട്ടു നീങ്ങിയത്. ആശ്രാമം മൈതാനിയില്‍ നിന്നാരംഭിച്ച റാലി മഹാസമ്മേളന വേദിയായ പീരങ്കി മൈതാനിയിലാണ് സമാപിച്ചത്. റാലി കടന്നുപോയ റോഡുകള്‍ക്കിരുവശവും ആയിരങ്ങളാണ് അഭിവാദ്യങ്ങളും പിന്തുണയുമായി അണിനിരന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാഷിസം മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുന്ന ഭീകര ദ്രംഷ്ടകള്‍ക്കു മുന്നില്‍ അടിയറവ് പറയാന്‍ തങ്ങള്‍ തയ്യാറില്ലെന്ന പ്രഖ്യാപനമായിരുന്നു റാലിയില്‍ അണിനിരന്ന സ്ത്രീകളുടെയും കുട്ടികളുടെയും വര്‍ധിച്ച സാന്നിധ്യം. പൗരത്വത്തിന് മതം മാനദണ്ഡമാക്കിയും വിവാഹ മോചനം ഒരു വിഭാഗത്തിനു മാത്രം ക്രിമിനല്‍ കുറ്റമാക്കിയും മുസ് ലിം ആരാധനാലയങ്ങള്‍ക്കടിയില്‍ ഉദ്ഘനനം നടത്തിയും പിടിച്ചെടുത്തും തകര്‍ത്തെറിഞ്ഞും പ്രതിഷേധിക്കുന്നവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ രാജിലൂടെ നിലംപരിശാക്കിയും ഭീകരവാഴ്ച നടത്തുന്ന സംഘപരിവാര ഫാഷിസത്തിനെതിരേ സന്ധിയില്ലാ സമരത്തിനുള്ള പ്രതിജ്ഞ പുതുക്കിയാണ് റാലിയും മഹാസമ്മേളനവും സമാപിച്ചത്.