
ഈരാറ്റുപേട്ട:വോട്ട് കൊള്ളക്കാരിൽനിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന തലക്കെട്ടിൽ എസ്ഡിപിഐ നടത്തുന്ന സംസ്ഥാന തല കാംപെയ്‌ന്റെ ഭാഗമായി എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിററി പദയാത്ര സംഘടിപ്പിച്ചു.
പദയാത്ര നടയ്ക്കൽ അമാൻ ജംഗ്ഷനിൽ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ്ഹലീൽതല പള്ളിൽ ജാഥാ ക്യാപ്റ്റൻസഫീർ കുരുവനാലിന് പതാക കൈമാറി ഫ്ളാഗ് ഓഫ്ചെയതു.
ജില്ല കമ്മിറ്റി അംഗം സി.എച്ച് ഹസീബ് , മണ്ഡലം സെക്രട്ടറിമാരായ ഇസ്മായിൽ കീഴേടം , യാസിർ കാരയ്ക്കാട്, ജാഥാ വൈസ് ക്യാപ്റ്റൻ സുബൈർ വെള്ളപള്ളിൽ, ജില്ലാകമ്മി അംഗം അഡ്വ. സി. പി. അജ്മൽ, വിഎസ് ഹിലാൽ, നജീബ് പാനാനി, കെ.യു. സുൽത്താൻ,അയ്യൂബ് ഖാൻ കാസിം, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, ഫാത്തിമ മാഹീൻ നസീറസുബൈർ, ഫാത്തിമ ഷാഹുൽ നൗഫിയഇസ്മയിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
മുട്ടം ജ്ംഗ്ഷനിൽ ചേർന്ന സമാപന പൊതുസമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉത്ഘാടനം ചെയ്തു. മുനിസപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. ജെലീൽ കെ.കെ. പി. സഫീർമാടംത്തോട്ടിൽ, സാദിഖ് ഷുക്കൂർ, കെ.യു മാഹിൻ എന്നിവർ സംസാരച്ചു.