
കോട്ടയം: യോഗി ആദിത്യനാഥും മുഖ്യമന്ത്രി പിണറായി വിജയനും ഐക്യപ്പെടുന്നതിന്റെ ന്യായം സിപിഎം പറയണമെന്ന് എസ്.ഡി.പിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ.
ആഗോള അയ്യപ്പ സംഗമത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇടതു പക്ഷ സര്‍ക്കാരിലെ മന്ത്രിമാര്‍ തന്നെ പുകഴ്ത്താന്‍ ശ്രമിച്ചതിലൂടെ സിപിഎം ഹിന്ദുത്വയുടെ പരസ്യപ്രചാരകരാകാൻ നടത്തുന്ന ശ്രമമാണ് പുറത്തുവന്നിരിക്കുന്നത്.
യോഗി മുന്നോട്ടു വെക്കുന്ന വംശഹത്യയും ബുൾഡോസർ രാജും കേരളത്തിൽ നടപ്പാക്കാൻ ബിജെപിയെക്കാൾ തങ്ങളാണ് പ്രാപ്തർ എന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് യോഗിയെ ക്ഷണിക്കുകയും വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഗമത്തിലേക്ക് യോഗിയെ ക്ഷണിക്കുകയും യോഗിയുടെ സന്ദേശം മന്ത്രി വാസവന്‍ തന്നെ വായിക്കുകയും ചെയ്തത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വംശഹത്യയുടെ ആചാര്യനായാണ് യോഗിയെ പൗരസമൂഹം വിലയിരുത്തുന്നത്.
ആള്‍ക്കൂട്ടക്കൊലകള്‍, സ്ത്രീ പീഢനം, ബുള്‍ഡോസര്‍ രാജ് ഉള്‍പ്പെടെ കേട്ടാല്‍ അറപ്പും ഭയവും ഉളവാക്കുന്നതാണ് യുപിയിലെ യോഗിയുടെ ഭരണകാലം. പരമത വിദ്വേഷവും ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള കൈയേറ്റവും യുപിയില്‍ ഭീകരമായി തുടരുകയാണ്.
യുപിയില്‍ മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്ത് ക്രൈസ്തവ പുരോഹിതന്മാര്‍ക്കെതിരായ ആക്രമണം തുടരുകയാണ്. യോഗി സര്‍ക്കാരും പോലീസും അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയും ഇരകളെ തടവിലാക്കിയും അവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നിലംപരിശാക്കുകയുമാണ്.
മനുഷ്യാവകാശ ലംഘനങ്ങളുടെ തലസ്ഥാനമാണ് ഇന്ന് യുപി. യോഗിയെ വെള്ളപൂശാനും അയാളുടെ ഭീകര നടപടികളെ മറച്ചുപിടിക്കാനും ഹീനമായ ശ്രമമാണ് ഇടതുസര്‍ക്കാര്‍ കാണിച്ചത്. സമീപകാല ഇടതുഭരണത്തില്‍ യുപിയെ പോലും കവച്ചുവെക്കുന്ന വംശീയത പോലീസ് നടപടികളില്‍ ഉള്‍പ്പെടെ പ്രകടമാണ്.
ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയും വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറില്‍ തന്നെ വേദിയിലേക്ക് ആനയിച്ചത് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പോക്ക് എങ്ങോട്ടാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നു.
സിപിഐ ഉള്‍പ്പെടെയുള്ള ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്കും ഇതേ നിലപാട് തന്നെയാണോ എന്നു കൂടി അറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായി നിരന്തരം വാളോങ്ങി നില്‍ക്കുന്ന യോഗിയെയും വെള്ളാപ്പള്ളിയെയും മഹത്വവല്‍ക്കരിക്കുന്ന സിപിഎമ്മും പിണറായി വിജയനും ന്യൂനപക്ഷ സംരക്ഷകരാണെന്ന കപടവാദം ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.