
ചില സമയങ്ങളിൽ നമ്മൾ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളായിരിക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളത്.
അതുപോലെ തന്നെ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുന്ന ഇടമാണ് അടുക്കള. എന്നാൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ തന്നെ വൃത്തിക്കേടാണെങ്കിൽ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
പത്രങ്ങൾ കഴുകാൻ നമ്മൾ ഉപയോഗിക്കുന്ന സ്‌ക്രബറുകൾ ഇത്രത്തോളം അപകടകാരികളാണെന്ന് നമ്മൾ ചിന്തിച്ചിട്ടുപോലും ഉണ്ടാവില്ല. സ്‌ക്രബർ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തൊക്കെയാണ് പതിയിരിക്കുന്ന പ്രശ്നങ്ങൾ?
1. പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ സ്‌ക്രബറിൽ പതിഞ്ഞിരിക്കാൻ സാധ്യതയേറെയാണ്. ഇത് അണുക്കൾ പെരുകുന്നതിന് കാരണമാകും.
2. ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ സാധാരണമായി അണുക്കൾ നശിച്ചുപോകാറാണ് പതിവ്. എന്നാൽ സ്‌ക്രബറിലെ അണുക്കൾ ചൂട് വെള്ളത്തിലിട്ട് കഴുകിയാൽ പോലും പോകില്ലെന്ന് പഠനങ്ങൾ പറയുന്നത്.
3. റിസ്ക് ഗ്രൂപ്പ് 2 ബാക്ടീരിയ അടങ്ങിയതാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌ക്രബർ. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നതും റിസ്ക് കൂടുതലാണ്.
4. മത്സ്യം, ഇറച്ചി എന്നിവയുടെ അവശിഷ്ടങ്ങൾ സ്‌ക്രബറിൽ പറ്റിപ്പിടിച്ചിരുന്നാൽ അവ അപകടകാരികളായ വൈറസുകൾ വളരാൻ അവസരമുണ്ടാക്കും. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതാണ്.
എങ്ങനെ ശ്രദ്ധിക്കാം?
1. കുറഞ്ഞത് രണ്ടുദിവസം കൂടുമ്പോഴെങ്കിലും സ്‌ക്രബർ വൃത്തിയാക്കണം. ഭക്ഷണ അവശിഷ്ടങ്ങൾ പറ്റിയിരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
2. ചൂടുവെള്ളം, ബ്ലീച്, സോപ്പ് മുതലായവ ഉപയോഗിച്ച് നിരന്തരം അണുവിമുക്തമാക്കാം.
3. എല്ലാ ആവശ്യങ്ങൾക്കും ഒരേ സ്‌ക്രബർ ഉപയോഗിക്കാതിരിക്കുക. ഓരോന്നിനും വെവ്വേറെ സ്‌ക്രബറുകൾ ഉപയോഗിച്ചാൽ ഒരു പരിധിവരെ റിസ്ക് ഒഴിവാക്കാനാകും.
4. ഉപയോഗിച്ച് പഴക്കം ചെന്നാൽ പഴയത് മാറ്റി പുതിയത് വാങ്ങണം. പഴയത് തന്നെ നിരന്തരമായി ഉപയോഗിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും.
5. എപ്പോഴും സ്‌ക്രബറുകൾ മാത്രം ഉപയോഗിക്കാതെ ബദലായി മറ്റ് വസ്തുക്കളും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, മൈക്രോഫൈബർ തുണികൾ, പ്രത്യേക സ്‌ക്രബിങ് പാഡ് എന്നിവ ഉപയോഗിക്കാം.