
ന്യൂയോർക്ക്: ആരോഗ്യമേഖലയിലും കന്നുകാലി വ്യവസായത്തിലും കനത്ത ആശങ്കയ്ക്ക് വഴി വച്ച് അമേരിക്കയില്‍ 50 വർഷത്തിനിടെ ആദ്യമായി മാംസം ഭക്ഷിക്കുന്ന ‘ന്യൂ വേൾഡ് സ്ക്രൂ വേം’ അണുബാധ മനുഷ്യനിൽ സ്ഥിരീകരിച്ചു.
‘ന്യൂ വേൾഡ് സ്ക്രൂവേം മയാസിസ്’ എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വകുപ്പാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
എല്‍ സാല്‍വദോര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ മേരിലാന്‍ഡിലെ ഒരു വ്യക്തിയിലാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അണുബാധ സ്ഥിരീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനാരോഗ്യത്തിന് ഏറെ ആശങ്കയില്ലെന്ന് സിഡിസി അവകാശപ്പെടുമ്പോഴും മൃഗങ്ങളില്‍ അണുബാധയുണ്ടാവുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സിഡിസി വിശദമാക്കുന്നത്.
കന്നുകാലി വളർത്തലിന് സ്ക്രൂ വേം’ അണുബാധ ഗുരുതര വെല്ലുവിളികളാണ് ഉയർത്തുന്നത്. ഇറച്ചി വില്‍പ്പനക്കാർക്കും കന്നുകാലി വളർത്തുന്നവർക്കും ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ കന്നുകാലി വളർത്തലിന്റെ കേന്ദ്രമായ ടെക്സാസില്‍ 1.8 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലിലാണ് നിലവിലുള്ളത്.
തെക്കേ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും സാധാരണയായി കാണപ്പെടുന്ന ഒരിനം പരാന്നഭുക്കാണ് സ്‌ക്രൂവേം. സ്‌ക്രൂവേം മൂലമുണ്ടാകുന്ന അണുബാധ വളരെ വേദനാജനകമാണ്. ശരീരത്തിലെ മുറിവുകളിലൂടെയാണ് ഈ വൈറസ് അകത്തേക്ക് പ്രവേശിക്കുക. അണുബാധയുണ്ടെന്ന് സംശയിച്ചാല്‍ ഉടനടി ഡോക്ടറെ സമീപിക്കണമെന്ന് സിഡിസി നിര്‍ദേശിക്കുന്നു.