
സ്വന്തം ലേഖകൻ
കോഴിക്കോട്: എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു.57 വയസായിരുന്നു.അര്‍ബുദബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങ് വൈകീട്ട് നടക്കാനിരിക്കെയാണ് അന്ത്യം.ലുക്കാ ചുപ്പി സിനിമയ്ക്കായി തിരക്കഥയൊരുക്കിയിട്ടുണ്ട്.ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ഗഫൂർ അറയ്ക്കൽ.പുസ്തകപ്രകാശനം മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.