ടിന്റർ ആപ്പ് വഴി പരിചയം; അടുപ്പം പിന്നീട് വിവാഹത്തിലേക്ക് ; കാമുകന്റെ മാതാപിതാക്കളെ കാണാൻ പോയ യുവതി ഞെട്ടി; യുവാവിന്റെ അച്ഛൻ തൻ്റെ പഴയ കാമുകൻ!

Spread the love

സ്കോട്ട്ലാൻഡ്: പല സമൂഹങ്ങളിലും ബന്ധങ്ങള്‍ക്കുള്ള മൂല്യം കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയിട്ട് കാലം കുറച്ചായി.

എന്നാല്‍, ഇതുപോലൊരു അനുഭവം ആര്‍ക്കും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സ്കോട്ട്ലാന്‍ഡുകാരിയായ യുവതി പറയുന്നത്. കാമുകന്‍റെ അച്ഛന്‍ തന്‍റെ പഴയ കാമുകനായിരുന്നുവെന്ന തിരിച്ചറിഞ്ഞപ്പോള്‍ എന്താണ് ചെയ്യേണ്ടെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് യുവതി റിലേറ്റീവലി ബോണ്ട് എന്ന പോഡ്കാസ്റ്റില്‍ പറഞ്ഞത്. ജേഡ്, ലോറി ബന്ധുക്കള്‍ നടത്തുന്ന പോഡ്കാസ്റ്റാണ് റിലേറ്റീവലി ബോണ്ട്. ജീവിതം, സ്നേഹം, കുടുംബം എന്നിവയെ കുറിച്ച്‌ ഒളിയും മറയുമില്ലാതെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനൊരിടമാണ് ഇത്.

അടുത്തിടെയാണ് യുവതി ടിന്‍ഡർ ആപ്പ് വഴി ഒരു യുവാവിനെ പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇരുവരും തമ്മില്‍ അടുത്തു. അടുപ്പം വിവാഹത്തിലേക്ക് നീങ്ങി. വിവാഹക്കാര്യമായപ്പോള്‍, തന്‍റെ മാതാപിതാക്കളെ പരിചയപ്പെടുത്താമെന്നായി യുവാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെയാണ് അയാള്‍ തന്‍റെ കാമുകിയുായി ബാറിലെത്തിയത്. അവിടെ യുവതിയെക്കാത്ത് അയാളുടെ അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു. പക്ഷേ, കാമുകന്‍റെ അച്ഛനെ കണ്ടതും യുവതി ഞെട്ടി. അദ്ദേഹം കഴിഞ്ഞ ക്രിസ്മസ് കാലത്ത് താന്‍ ഡേറ്റിംഗ് നടത്തിയ ആളാണെന്ന് യുവതി തിരിച്ചറിഞ്ഞു. അയാളുടെ വ്യക്തിത്വത്തെ കുറിച്ചും ചെറുപ്പമായ രൂപത്തെ കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്ന് യുവതി പോഡ്കാസ്റ്റില്‍ പറഞ്ഞു.

നാണക്കേടും ആശയക്കുഴപ്പവും മൂലം എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്ന് യുവതി ആവർത്തിച്ചു. താനിപ്പോള്‍ ഒരു പ്രതിസന്ധിയിലാണ്. എങ്ങനെയാണ് തന്‍റെ ബന്ധം മുന്നോട്ട് കൊണ്ട് പോകേണ്ടതെന്ന് അറിയില്ലെന്നും യുവതി ആവര്‍ത്തിച്ചു. ഒരേ സമയം തന്‍റെ പുതിയ പങ്കാളിയുമായി ഗൌരവവും ശക്തവുമായ ബന്ധത്തിലാണ് താന്‍. അതേ സമയം അദ്ദേഹത്തിന്‍റെ അച്ഛനുമായുള്ള തന്‍റെ ഡേറ്റിംഗ് ഓര്‍മ്മകള്‍ തന്നെ പ്രശ്നത്തിലാക്കുന്നെന്നും യുവതി പറയുന്നു.