ഹെഡ് ലൈറ്റ് നോബിൽ നിന്ന് അനക്കം; കയ്യിൽ തണുപ്പും അപ്രതീക്ഷിത അതിഥിയെ കണ്ട്ഭയന്ന് വിറച്ച് യുവതി; ഓടിക്കൊണ്ടിരുന്ന സ്കൂട്ടിയിൽ പെരുമ്പാമ്പ്

Spread the love

കണ്ണൂർ : സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിൽ അപ്രതീക്ഷിത അതിഥി. ഭയന്ന് വിറച്ച് സ്കൂട്ടർ സൈഡാക്കി. പിന്നാലെ നടത്തിയ തെരച്ചിലിൽ ഹാൻഡിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത് പെരുമ്പാമ്പിനെ. കണ്ണൂർ എടക്കാനം സ്വദേശിനി രമിതാ സജീവൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് പെരുമ്പാമ്പ് കയറിയത്

സ്കൂട്ടിയുടെ മുൻഭാഗത്ത് വൈസറിൽ നിന്നാണ് യുവതി പാമ്പിനെ കണ്ടത്. ഇരിട്ടി അശോകൻസ്‌ ഡെന്റൽ ക്ലിനിക് ജീവനക്കാരിയായ രമിത സ്കൂട്ടിയിൽ ബുധനാഴ്ച്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വള്ളിയാട് ഭാഗത്ത് വച്ച് വാഹനത്തിന്റെ ഹെഡ് ലൈറ്റ് നോബിൽ നിന്ന് അനക്കവും കയ്യിൽ തണുപ്പും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്

ഇതോടെ യാത്രക്കാരി പരിഭ്രാന്തയായെങ്കിലും സമചിത്തതയോടെ വാഹനത്തെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഇതിനാൽ വാഹനം മറ്റ് അപകടങ്ങളിൽ പെട്ടില്ല. വിവരം അറിയിച്ചതനുസരിച്ച് സമീപത്തുള്ള വ്യാപാരി അനുപിന്റ നേതൃത്വത്തിൽ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്ത് ചാടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group