play-sharp-fill
വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവം : പ്രതിയായ വിഴിഞ്ഞം സ്വദേശി പൊലീസ് പിടിയില്‍

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവം : പ്രതിയായ വിഴിഞ്ഞം സ്വദേശി പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം:  വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് കൊറണ്ടിവിള വിജൂഷ ഭവനില്‍ ബിജുവിനെ(27) ആണ് കേസില്‍ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വെങ്ങാനൂര്‍ സ്വദേശി സനല്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 23നാണ് സ്‌കൂട്ടര്‍ മോഷണം പോയത്. വെങ്ങാനൂര്‍ ചാനല്‍ക്കരയിലുളള കൂട്ടുകാരന്റെ വീട്ടില്‍ എത്തിയതായിരുന്നു സനല്‍. സ്‌കൂട്ടര്‍ പുറത്ത് വച്ചശേഷം കൂട്ടുകാരന്റെ വീട്ടില്‍ കയറി തിരികെ എത്തിയ സമയത്തിനുള്ളില്‍ വീടിന് മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടര്‍ന്ന് സനല്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിഴിഞ്ഞം ഫിഷ്ലാന്‍ഡിലെ പാര്‍ക്കിങ് മേഖലയില്‍ നമ്പര്‍ ചുരണ്ടിമാറ്റിയ രീതിയില്‍ ഒരു സ്‌കൂട്ടര്‍ കണ്ടെത്തുകയായിരുന്നു.

പിന്നാലെ സ്്കൂട്ടര്‍ എടുക്കാന്‍ വന്ന ബിജുവിനെ സംശയത്തിന്റെ പേരില്‍ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചതെന്ന് വ്യക്തമായത്.

വിഴിഞ്ഞം എസ്.എച്ച്..ഒ എസ് ബി പ്രവീണ്‍, ക്രൈം എസ്.ഐ ജി കെ രഞ്ജിത്ത്, അസിസ്റ്റന്റ് എസ്.ഐ വിന്‍സെന്റ്, സിപിഒമാരായ കൃഷ്ണകുമാര്‍, അജികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്റ് ചെയ്തിരിക്കുകായാണ്.