
തേർഡ് ഐ ബ്യൂറോ
കോട്ടയം: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സ്‌കൂട്ടറുമായി കള്ളൻ രാത്രിയിൽ സ്ഥലം വിട്ടു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് മൂലവട്ടം അമ്പാട്ട് മോനിച്ചന്റെ മകൻ ജിതിന്റെ സ്‌കൂട്ടറാണ് വീട്ടുമുറ്റത്തു നിന്നും മോഷ്ടാവ് കവർന്നത്.
രാത്രിയിൽ സ്‌കൂട്ടർ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് രാത്രിയിൽ വീട്ടുമുറ്റത്ത് അനക്കം കേട്ടത്. സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയതോടെയാണ് സ്‌കൂട്ടർ മുറ്റത്തു നിന്നും ഓടിച്ചുകൊണ്ടു പോകുന്നത് കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാരും ഓടിക്കൂടി. വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി. തുടർന്നു, നാട്ടുകാർക്കൊപ്പം പൊലീസും തിരച്ചിലിനായി രംഗത്തിറങ്ങി. എന്നാൽ, സ്‌കൂട്ടർ കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല.
കെ.എൽ. 05 എം 652 നമ്പർ വെള്ള മാസ്‌ട്രോ സ്‌കൂട്ടറാണ് വീട്ടുമുറ്റത്തു നിന്നും മോഷണം പോയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9526718127 ഈ നമ്പറിൽ ബന്ധപ്പെടണമെന്നു വീട്ടുകാർ അറിയിച്ചു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.