
തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയിൽ ടോറസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം; ഷെഫീക്കിന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു, പോലീസ് അന്വേഷണം ആരംഭിച്ചു
കുന്നംകുളം: തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയിലെ പാറേമ്പാടത്ത് ടോറസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.
പോര്‍ക്കുളം കൊങ്ങണ്ണൂര്‍ സ്വദേശി കാവില്‍വളപ്പില്‍ വീട്ടില്‍ ഷെഫീക്കാണ് (40) മരിച്ചത്. വെളളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
ഷെഫീക്കിന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂട്ടറില്‍ ഇടിച്ച ടോറസ് നിര്‍ത്താതെ പോയി. ടോറസിനായുളള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Third Eye News Live
0