ഫേസ്ബുക്ക് പരസ്യം കണ്ട് എത്തി; ടെസ്റ്റ് റൈഡിനായി വാങ്ങിയ സ്കൂട്ടറുമായി കടന്നുകളഞ്ഞു; തൃക്കൊടിത്താനം സ്വദേശി അറസ്റ്റില്‍

Spread the love

ആലപ്പുഴ: ടെസ്റ്റ് റൈഡിനായി ഉടമസ്ഥന്റെ കൈയ്യില്‍ നിന്നും സ്കൂട്ടർ വാങ്ങി തിരികെ കൊണ്ടുവരാതെ ഓടിച്ചു പോയ ആള്‍ പിടിയില്‍.

video
play-sharp-fill

തൃക്കൊടിത്താനം വിഷ്ണുഭവനത്തില്‍ വിഷ്ണു (31) വിനെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്.

സ്കൂട്ടർ വില്‍ക്കുവാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്കൂട്ടർ വാങ്ങാനെന്ന വ്യാജേന മുള്ളിക്കുളങ്ങര ഉന്മർനാട് സ്വദേശിയുടെ വീട്ടിലെത്തി വാഹനം ഓടിച്ചു നോക്കാനായി വാങ്ങിയശേഷം വിഷ്ണു വാഹനവുമായി കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറത്തികാട് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച്‌ ഒ രാജഗോപാല്‍, എസ്‌ഐ ബിജു സി വി, എഎസ്‌ഐ മാരായ രാജേഷ് ആർ നായർ, രജീന്ദ്രദാസ്, സീനിയർ സിപിഒ ശ്യാം കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.