
തേർഡ് ഐ ബ്യൂറോ
കൊച്ചി: 23 കാരിയായ യുവതി, പതിനാലുകാരനായ കുട്ടിയ്ക്കു സ്‌കൂട്ടറിൽ ലിഫ്റ്റ് നൽകിയാൽ എന്തു സംഭവിക്കും. ഒന്നും സംഭവിക്കില്ലെന്നാണ് നമ്മൾ ഇന്നലെ വരെ കരുതിയിരുന്നത്. എന്നാൽ, യുവതിയ്ക്കു നേരെ അശ്ലീല ചുവയോടെയുള്ള വാക്ക് ചൊരിഞ്ഞതായുള്ള ഞെട്ടിക്കുന്ന വിഡിയോ പുറത്തു വന്നതോടെയാണ് കേരളം ഞെട്ടിയത്. സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ ഞെട്ടിക്കുന്ന വീഡിയോ ഇവിടെ കാണാം.
സ്‌കൂട്ടറിൽ ലിഫ്റ്റ് ചോദിച്ചെത്തിയ പതിനാലുകാരനിൽ നിന്ന് നേരിടേണ്ടിവന്ന ഒരു ചോദ്യത്തെ കുറിച്ചാണ് അപർണ സംസാരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ആ ചോദ്യം കേട്ട് താൻ ഞെട്ടിപ്പോയി എന്നാണ് അപർണ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതു ഇടത്തിൽ വച്ച് സ്ത്രീയോട് ഇത്തരത്തിൽ പെരുമാറരുത് എന്നതിന് ഉദാഹരണമാവുകയാണ് അപർണയുടെ ഈ അനുഭവം. കുട്ടികൾക്ക് വേണ്ടവിധം ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് അപർണ വീഡിയോയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് കൊച്ചിയിൽ നടന്നതെന്ന പേരിലാണ് അപർണ്ണ തന്റെ വീഡിയോയിലൂടെ വ്യക്തിപരമായ അനുഭവം പങ്കു വച്ചത്. സ്‌കൂൾ വിദ്യാർത്ഥികൾ എന്നു തോന്നുന്ന, യൂണിഫോം ധരിച്ച രണ്ടു കുട്ടികൾ ലിഫ്റ്റിനായി കൈ കാട്ടി. ചെറുതായി മഴയുള്ളതിനാലും, കുട്ടികളായതിനാലും, രാത്രിയാകാൻ പോകുന്നതിനാലും താൻ അവരെ വണ്ടിയിൽ കയറ്റിയതായി അപർണ്ണ പറയുന്നു.
കൂട്ടത്തിൽ ആദ്യത്തെ കുട്ടി വാഹനത്തിൽ നിന്നും പുറത്തിറങ്ങി. തുടർന്നു, യാത്ര തുടരുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടി അശ്ലീലം കലർന്ന പ്രയോഗം നടത്തിയത്. ഇതേ തുടർന്നു, വാഹനം നിർത്തി കുട്ടിയെ ഇറക്കി വിട്ടതായും ഇവർ പറയുന്നു. കുട്ടിയുടെ ഭാഗത്തു നിന്നും അപ്രതീക്ഷിതമായി ഉണ്ടായ പരാമർശം അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചെന്നാണ് ഇപ്പോൾ അപർണ പറയുന്നത്.



