video
play-sharp-fill
മോഷ്ടിച്ച്‌ കൊണ്ടുപോകുന്നതിനിടെ സ്‌കൂട്ടർ വൈദ്യുതി തൂണിലിടിച്ച്‌ അപകടം ; ഗുരുതര പരിക്കേറ്റ മോഷ്ടാവ് മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു ;പോലീസ് അന്വേഷണം ആരംഭിച്ചു

മോഷ്ടിച്ച്‌ കൊണ്ടുപോകുന്നതിനിടെ സ്‌കൂട്ടർ വൈദ്യുതി തൂണിലിടിച്ച്‌ അപകടം ; ഗുരുതര പരിക്കേറ്റ മോഷ്ടാവ് മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു ;പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം : പാണ്ടിക്കാട് മോഷ്ടിച്ച്‌ കൊണ്ടുപോകുന്നതിനിടെ സ്‌കൂട്ടർ വൈദ്യുതി തൂണിലിടിച്ച്‌ അപകടത്തില്‍പ്പെട്ടു.

ഗുരുതര പരിക്കേറ്റ മോഷ്ടാവ് മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. പാണ്ടിക്കാട്- മേലാറ്റൂർ റോഡില്‍ പെരുവക്കാട് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. അപകടശബ്ദം കേട്ട പരിസരവാസികള്‍ ഓടിയെത്തിയങ്കിലും ജീപ്പില്‍ കയറി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പാണ്ടിക്കാട് പൊലീസ് സ്ഥലത്തെത്തി. സ്‌കൂട്ടർ നമ്ബർ പരിശോധിച്ച്‌ ഫോണില്‍ വിളിച്ചപ്പോഴാണ് വണ്ടി മോഷണം പോയത് ഉടമ അറിയുന്നത്.

മേലാറ്റൂർ ചോലക്കുളം മേലേടത്ത് ഹമീദ് ഹാജിയുടേതാണ് സ്‌കൂട്ടർ. വീടിന്റെ ഗേറ്റ് പൂട്ടിയതിനാല്‍ സ്‌കൂട്ടർ ഉരുട്ടി അയല്‍വാസിയുടെ ഗേറ്റു വഴിയാണ് മോഷ്ടാവ് റോഡിലേക്കിറക്കിയാണ് ഓടിച്ചുപോയത്. ഇതേ സ്‌കൂട്ടർ നാല് വർഷം മുമ്ബും മോഷണം പോയിരുന്നു. ഇതുപിന്നീട് ആറു മാസത്തിനുശേഷം കോഴിക്കോട് സിറ്റിയില്‍ ട്രാഫിക്കില്‍ കുടുങ്ങി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളെ തിരക്കി പൊലീസ് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും ചികിത്സ തേടിയെത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group