
ഇ-സ്‌കൂട്ടറില്‍ കറങ്ങാൻ സൗകര്യമൊരുങ്ങുന്നു:ഇനി ട്രെയിനിറങ്ങി, വണ്ടി അന്വേഷിച്ച് നടക്കേണ്ട ആവശ്യമില്ല
കണ്ണൂർ:തീവണ്ടിയിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു.കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്‌ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും.കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്കു പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്‌ട്രിക് ഇരുചക്രവാഹനമെത്തും.
മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക.അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും.വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പടെയുള്ള രേഖകളെല്ലാം പരിശോധിക്കും.തിരുവനന്തപുരം ഉൾപ്പടെ വലിയ സ്റ്റേഷനുകളിലും ബൈക്ക് വാട ക്ക്യ്ക്ക് നൽകും.കോഴിക്കോട്, നിലമ്പൂർ,തിരൂർ,പൊള്ളാച്ചി, പരപ്പനങ്ങാടി, മാഹി,തലശ്ശേരി,പയ്യന്നൂർ, കാഞ്ഞങ്ങാട്,വടകര,കാസർഗോഡ്,മംഗളൂ രു ജംഗ്ഷൻ എന്നിവടങ്ങളിളെല്ലാം ഈ സ്കൂട്ടർ സൗകര്യം എത്തുമെന്നാണ് വിവരം.