video
play-sharp-fill

വാറന്റി സമയത്ത് സ്‌കൂട്ടര്‍ തുടര്‍ച്ചയായി തകരാറിലായി; പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തി സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളും സര്‍വീസ് സെന്ററും; യുവതിക്ക് 92,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി

വാറന്റി സമയത്ത് സ്‌കൂട്ടര്‍ തുടര്‍ച്ചയായി തകരാറിലായി; പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തി സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളും സര്‍വീസ് സെന്ററും; യുവതിക്ക് 92,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി

Spread the love

കൊച്ചി: വാറന്റി കാലയളവില്‍ സ്‌കൂട്ടര്‍ തുടര്‍ച്ചയായി തകരാറിലാകുകയും അത് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളും സര്‍വീസ് സെന്ററും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി.

എറണാകുളം സ്വദേശി നിധി ജയിന്‍, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടേഴ്സ് ലിമിറ്റഡ് , സര്‍വീസ് സെന്റര്‍ ആയ മുത്തൂറ്റ് മോട്ടോഴ്‌സ് പാലാരിവട്ടം എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

2018 മാര്‍ച്ചില്‍ ആണ് 67,000 രൂപ കൊടുത്ത് ഒരു വര്‍ഷത്തെ വാറന്റിയോടെ പരാതിക്കാരി സ്‌കൂട്ടര്‍ വാങ്ങിയത്. അധികം താമസിയാതെ തന്നെ സ്‌കൂട്ടറില്‍ നിന്നും വലിയ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പല പ്രാവശ്യം സര്‍വീസ് സെന്ററില്‍ പോയി റിപ്പയര്‍ ചെയ്‌തെങ്കിലും വീണ്ടും തകരാറിലായി. സ്‌കൂട്ടറിന്റെ പല സുപ്രധാനമായ ഭാഗങ്ങളും മാറ്റി പുതിയത് വയ്‌ക്കേണ്ടിവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായ തകരാറ് നിര്‍മ്മാണപരമായ ന്യൂനത കൊണ്ടാണ് എന്ന് പരാതിപ്പെട്ട് സ്‌കൂട്ടറിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പരാതിക്കാരി കോടതി സമീപിച്ചത്. എന്നാല്‍, വാറന്റി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാതിക്കാരി വീഴ്ച വരുത്തിയെന്നും അതിനാലാണ് സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കാതിരുന്നതെന്നും പണം നല്‍കിയാല്‍ സര്‍വീസ് ചെയ്ത് നല്‍കാം എന്ന നിലപാടാണ് സര്‍വീസ് സെന്റര്‍ കോടതി മുൻപാകെ സ്വീകരിച്ചത്.

എന്നാല്‍ വാറന്റി കാലയളവില്‍ തന്നെ റിപ്പയര്‍ ചെയ്യാന്‍ വിസമ്മതിച്ചുവെന്നും മറ്റ് വര്‍ക്ക് ഷോപ്പുകളില്‍ കൊണ്ടുപോയി റിപ്പയര്‍ ചെയ്യേണ്ടിവന്നു എന്നാണ് പരാതിക്കാരി പറയുന്നത്.