video
play-sharp-fill

സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ മരിച്ചു

സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ മരിച്ചു

Spread the love

ആലപ്പുഴ: എടത്വയില്‍ സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പില്‍ സുനില്‍ സേവ്യറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം.

ബണ്ട് റോഡിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നതിനിടയില്‍ വശത്തെ പാടശേഖരത്തിലെ വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തില്‍ നിന്നും പുറത്തേക്കെത്താൻ കഴിയാതെ വരികയായിരുന്നു.

ഭാര്യ. ജാസ്മിൻ സുനില്‍. മക്കള്‍. അലോഷ്യസ് സുനില്‍, എയ്ഞ്ചല്‍ മേരി സുനില്‍, പരേതനായ ആന്റോ സുനില്‍. സംസ്‌കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group