video
play-sharp-fill

ബസിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ  സ്കൂട്ടറിൽ ലോറിയിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർത്ഥിനികൾ

ബസിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിൽ ലോറിയിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർത്ഥിനികൾ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ലോറി സ്കൂട്ടറിലിടിച്ചു. വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാവൂർ താത്തൂർ പൊയിലിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

ബസിന് പിന്നാലെ ഇരുചക്രവാഹനത്തിൽ എത്തിയ വിദ്യാർത്ഥിനികൾ ഇടുങ്ങിയ വഴിയിൽ വെച്ച് ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ എതിർദിശയിലൂടെ ലോറി വന്ന് ബൈക്കിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്.