play-sharp-fill
അപകടകാരണം അമിത വേഗതയും  ഉറക്കവും ; വെൺപാലവട്ടം അപകടത്തിൽ മരിച്ച യുവതിയുടെ സഹോദരിക്കെതിരെ പോലീസ് കേസ്

അപകടകാരണം അമിത വേഗതയും ഉറക്കവും ; വെൺപാലവട്ടം അപകടത്തിൽ മരിച്ച യുവതിയുടെ സഹോദരിക്കെതിരെ പോലീസ് കേസ്

തിരുവനന്തപുരം : തിരുവനന്തപുരം വെണ്‍പാലവട്ടത്ത് സ്കൂട്ടറില്‍ നിന്നും സിമി എന്ന യുവതി വീണുമരിച്ച സംഭവത്തില്‍ സ്കൂട്ടർ ഓടിച്ച സഹോദരി സിനിക്കെതിരെ കേസെടുത്തു.

അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തില്‍ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെണ്‍കുഞ്ഞും സിനിയും ചികിത്സയിലാണ്. ദീർഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു.


രാവിലെ വെള്ളാർ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്രവാഹനത്തിലാണ് യാത്ര ചെയ്തത്. മഴക്ക് മുമ്ബ് വേഗം വീട്ടിലെത്താൻ അമിത വേഗത്തിലാണ് വണ്ടിയോടിച്ചത്. പെട്ടെന്ന് ക്ഷീണം തോന്നുകയും കണ്ണുകളടഞ്ഞ് പോകുകയും ചെയ്തു. ആ സമയത്താണ് നിയന്ത്രണം വിട്ട് വാഹനം കൈവരിയിലിടിച്ചതെന്നാണ് ഇവരില്‍ നിന്നും പൊലീസിന് ലഭിച്ച പ്രാഥമിക മൊഴി. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ അനുമാനം. പേട്ട പൊലീസാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group