സ്‌കൂട്ടറിൽ ബുള്ളറ്റ് ഇടിച്ച് മണർകാട് പള്ളി ചീഫ് ട്രസ്റ്റി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

മണർകാട്: സൂപ്പർ മാർക്കറ്റ് അടച്ച ശേഷം സ്‌കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിൽ ബുള്ളറ്റ് ഇടിച്ച് മണർകാട് പള്ളിയുടെ ചീഫ് ട്രസ്റ്റി മരിച്ചു. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ചീഫ് ട്രസ്റ്റി ബാവാസ് സൂപ്പർ മാർക്കറ്റ് ഉടമ പേരാലുംമൂട്ടിലായ വട്ടമല ജോർജ് മാത്യൂ (വാവച്ചി-63)വാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ മണർകാട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബാവാസ് സൂപ്പർ മാർക്കറ്റ് അടച്ച സേഷം വീട്ടിലേയ്ക്ക്ു മടങ്ങുകയായിരുന്നു ജോർജ് മാത്യു. ഇതിനിടെ എതിർദിശിൽ നിന്നും നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ജോർജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് ഇദ്ദേഹം വീണു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ: പാക്കിൽ താഴത്തു പ്ലാപ്പള്ളിൽ വിജി. മക്കൾ: ഷെറിൻ (സ്റ്റാഫ് നേഴ്സ് സെന്റ് മേരീസ് ആശുപത്രി മണർകാട്), മാത്യൂ ജോർജ്. മരുമക്കൾ: മണർകാട് ഡെന്നീസ് ഭവൻ ഡെന്നീസ് കോശി, ചിരംചിറ മൂലയിൽ സൂസ്സൻ ജോർജ്(പ്രഫ: മാർ ബസേലിയോസ് എൻജിനീയറിംഗ് കോളജ് പീരുമേട്) സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വിശുദ്ധ മാർത്തമറിയം യാക്കോബായ സുറിയാനി ക്്ത്തീഡ്രല്ലിൽ.