സ്കൂട്ടറിൽ എത്തി രണ്ട് ആൺകുട്ടികൾ നടത്തിയ മോഷണം: സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടർ പിടികൂടി ചോദ്യം ചെയ്തപ്പോൾ ആൺകുട്ടികൾ യുവതികളായി: വേഷം മാറി നടത്തിയ മോഷണത്തിന്റെ കഥയിങ്ങനെ

Spread the love

ബംഗളൂരു: വടക്കൻ ബംഗളൂരുവില്‍ ആണ്‍കുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി പകല്‍സമയങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

പണവും ആഭരണങ്ങളും കവർന്നതായി കണ്ടെത്തി. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. സംഗമേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ദൃശ്യങ്ങളില്‍ രണ്ട് ആണ്‍കുട്ടികള്‍ സ്കൂട്ടറില്‍ വന്നുപോകുന്നത് വ്യക്തമായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതികളെ വലയിലാക്കി. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടു. സിസിടിവിയില്‍ കണ്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആണ്‍കുട്ടികളെയായിരുന്നെങ്കിലും പിടിക്കപ്പെട്ടത് രണ്ട് യുവതികളായിരുന്നു. ചോദ്യം ചെയ്യലില്‍, വേഷം മാറി തങ്ങള്‍ പലയിടങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു.

പകല്‍സമയത്തും വീടുകള്‍ സുരക്ഷിതമായി പൂട്ടണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സമ്പഗെഹള്ളി പോലീസ് ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. പ്രതികള്‍ മറ്റ് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷണം തുടരുകയാണ്.