play-sharp-fill
വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം; സമരം അവസാനിപ്പിച്ച്‌ ഹര്‍ഷിന; നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കി ആരോഗ്യമന്ത്രി; സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് ഒപ്പമെന്നും വെളിപ്പെടുത്തൽ

വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം; സമരം അവസാനിപ്പിച്ച്‌ ഹര്‍ഷിന; നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കി ആരോഗ്യമന്ത്രി; സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് ഒപ്പമെന്നും വെളിപ്പെടുത്തൽ

സ്വന്തം ലേഖിക

കോഴിക്കോട്: വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ സമരം അവസാനിപ്പിച്ച്‌ ഹര്‍ഷിന.

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ അഭിമുഖത്തിലാണ് തീരുമാനം. നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയാതായി ഹര്‍ഷിന പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്രിക ഏത് ആശുപത്രിയിലേതാണെന്നു കണ്ടെത്തണം. നിയമപോരാട്ടം തുടരുമെന്നും ഹര്‍ഷിന പറഞ്ഞു.

ആരോഗ്യം ഉള്ളതുകൊണ്ടല്ല, തന്റെ ഉള്‍ക്കരുത്തുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നതെന്നും അര്‍ഷിന പറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിക്ക് മുന്നില്‍ സമരത്തിലായിരുന്നു ഹര്‍ഷിന.

രണ്ടാഴ്ച കൊണ്ട് നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് ഒപ്പമെന്നും മന്ത്രി പറഞ്ഞു.

ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണ്ടിട്ടില്ല. കത്രികയുടെ കാലപ്പഴക്കം കണ്ടെത്താനുള്ള സംവിധാന കേരളത്തിലില്ലെന്നും വീണ ജോര്‍ജ് കൂട്ടിച്ചേ‌‍ര്‍ത്തു. സര്‍ക്കാരിന്റെ നിലപാട് ഹര്‍ഷിനയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.