
പോക്കിരി ഗ്രഹത്തെ സൂക്ഷിക്കണം, ഭൂമി ചന്ദ്രനുമായി കൂട്ടിയിടിക്കും, ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
സ്വന്തം ലേഖിക
വാഷിംഗ്ടണ്‍: ശാസ്ത്രലോകത്ത് ഇപ്പോള്‍ ഒരു പഠനമാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. സൗരയൂഥത്തെ മൊത്തത്തില്‍ തകര്‍ക്കുന്ന ഒരു ഒറ്റയാന്‍ ഗ്രഹം അഥവാ പോക്കിരി ഗ്രഹത്തെ കുറിച്ചുള്ള പഠനങ്ങളാണ് ഇവര്‍ പ്രസിദ്ധീകരിച്ചത്.ശാസ്ത്രഞരായ ഷോണ്‍ എന്‍ റെയ്ണ്ട്, നഥാന്‍ കെയ്ബ്, ഫ്രാങ്ക് സെല്‍സിസ്, ഹെര്‍വ് ബോയ് എന്നിവര്‍ ആര്‍ക്‌സീവില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഭൂമിയെ അതിന്റെ അച്ചുതണ്ടില്‍ നിന്ന് താളം തെറ്റിക്കാന്‍ ഈ പോക്കിരി നക്ഷത്രത്തിന് സാധിക്കും. സൗരയൂഥത്തിലെ പല ഗ്രഹങ്ങളുടെയും കഥ കഴിക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇനി എന്താണ് ഈ ഒറ്റയാനായ പോക്കിരി നക്ഷത്രം എന്ന് പറഞ്ഞ് തരാം. അത്യന്തം അപകടകാരിയാണ് ഇവ. സൂര്യന്റെ ഗുരുത്വാകര്‍ഷണ സ്വാധീനത്തില്‍ വരാത്ത നക്ഷത്രങ്ങളോ ഗ്രഹങ്ങളോ ആണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് മറ്റൊരു സൗരയൂഥത്തില്‍ നിന്ന് വരുന്നതായിരിക്കും. ഇവ സമീപ ഗ്യാലക്‌സികളിലേക്കാണ് വരിക. ഇവ കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ഇവയുടെ സഞ്ചാരം അപ്രവചനീയമായിരിക്കും. വ്യത്യസ്തമായ സഞ്ചാര പഥമായിരിക്കും പോക്കിരി ഗ്രഹങ്ങള്‍ക്കുണ്ടാവുക. മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ഭ്രമണപഥത്തിലേക്ക് ഇവ ഇറങ്ങി വരും. അത് ഗ്രഹങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കും.ചിലപ്പോള്‍ അത് പൂര്‍ണമായി ഒരു ഗ്രഹത്തെ തന്നെ നശിപ്പിച്ച് കളയും.
കമ്ബ്യൂട്ടര്‍ മോഡലുകളിലൂടെയാണ് ഇത്തരമൊരു പോക്കിരി ഗ്രഹം നമ്മുടെ ഗ്രഹത്തെ ഇടിച്ചാല്‍ എന്തെല്ലാമായിരിക്കും പ്രത്യഘാതങ്ങള്‍ എന്ന് തിരിച്ചറിഞ്ഞത്. ഇവ ഏതെങ്കിലും കാലത്ത് വന്നാലുള്ള കാര്യമാണ് പരിശോധിച്ചത്. സൂര്യന്റെ നൂറ് നക്ഷത്ര ദൂരങ്ങള്‍ക്കിടയില്‍ ഒരു പോക്കരി ഗ്രഹമെത്തിയാല്‍ എട്ട് ഗ്രഹങ്ങള്‍ ഒരേ സ്ഥാനത്ത് തന്നെ തുടരാന്‍ 92 ശതമാനം സാധ്യതയുണ്ടെന്ന് ഇവരുടെ പഠനത്തില്‍ പറയുന്നു.
ബുധനാണ് ഇതില്‍ ഏറ്റവും ബാധിക്കപ്പെടാന്‍ പോകുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ബുധന്‍ ഇവയുടെ ആഘാതത്താല്‍ സൂര്യനില്‍ ഇടിക്കുകയും തകര്‍ന്ന് തരിപ്പണമാവുകയും ചെയ്യും. നാല് ഭീമന്‍ ഗ്രഹങ്ങള്‍ വന്ന് ഇടിക്കുന്നതിനേക്കാള്‍ രൂക്ഷമായ ആഘാതങ്ങള്‍ ഇതിലൂടെ സംഭവിക്കാം. ഭൂമിയുടെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നായിരിക്കും. ഇടിയുടെ ആഘാതത്തില്‍ ഭൂമി ചന്ദ്രനുമായി കൂട്ടിയിടിക്കും. അതോടെ ഭൂമി സകല ജീവജാലങ്ങളും ഇല്ലാതാക്കും. സമ്ബൂര്‍ണ നാശം തന്നെ ഭൂമിക്ക് സംഭവിക്കും.മറ്റൊരു കാര്യവും ഇതിലൂടെ സംഭവിക്കാന്‍ സാധ്യതയുണ്ട്. പോക്കിരി ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ ഫലത്താല്‍ മറ്റൊരു അച്ചുതണ്ടിലേക്ക് ഭ്രമണം മാറും. ഈ നക്ഷത്രം നമ്മുടെ ഗ്രഹത്തിന്റെ പുതിയ നക്ഷത്രമോ സൂര്യനോ ആയി മാറാം. ഇപ്പോഴുള്ള ഭ്രമണപഥത്തില്‍ നിന്ന് ദൂരേക്ക് മാറിയാല്‍ ഭൂമിയിലെ സാഹചര്യങ്ങളും മാറും. സൂര്യനില്‍ നിന്ന് അകലുന്നത് കൊണ്ട് കൂടുതല്‍ തണുപ്പേറിയ ഗ്രഹമായി ഭൂമി മാറും. നിലവില്‍ ഇത്തരമൊരു ഗ്രഹം വന്നിടിക്കാനുള്ള സാധ്യത വളരെ കുറവാണ്.