
കോട്ടയം: ശാസ്ത്രത്തിന്റെ വാതായനങ്ങൾ തുറന്നു കുറവിലങ്ങാട് കോഴായിലെ സയൻസ് സിറ്റി യാഥാർഥ്യമാകുന്നു. സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ ശാസ്ത്രകേന്ദ്രം ഇന്നു വൈകിട്ട് 5നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇതേ തുടർന്ന് ഉദ്ഘാടനച്ചടങ്ങിന് എത്തുന്ന വാഹനങ്ങള്‍ക്കായി പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ കോഴാ സയന്‍സ് സിറ്റിയുടെ മുന്നില്‍ യാത്രക്കാരെ ഇറക്കിയ ശേഷം കുറവിലങ്ങാട് ദേവമാതാ കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതുണ്ട്. അതേസമയം, കടപ്ലാമറ്റം, ഉഴവൂര്‍ പഞ്ചായത്തുകളില്‍ നിന്നും ഉദ്ഘാടനം പരിപാടിയിലേക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ യാത്രക്കാരെ കോഴാ സയന്‍സ് സിറ്റിക്ക് മുന്നില്‍ ഇറക്കി കുര്യനാട് സെന്‍റ് ആന്‍സ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളിയന്നൂര്‍, മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍നിന്നു വരുന്ന വാഹനങ്ങള്‍ കുര്യനാട് സെന്‍റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മാഞ്ഞൂര്‍ പഞ്ചായത്തില്‍നിന്നു വരുന്ന വലിയ വാഹനങ്ങള്‍ കോഴാ സയന്‍സ് സിറ്റിക്കു മുന്‍വശം ആളെയിറക്കി കുര്യനാട് സെന്‍റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മാഞ്ഞൂര്‍ പഞ്ചായത്തില്‍നിന്നു വരുന്ന ചെറിയ വാഹനങ്ങള്‍ കോഴാ സയന്‍സ് സിറ്റിക്കു മുന്‍വശത്ത് ആളെയിറക്കി കുറവിലങ്ങാട് കോഴാ ജംഗ്ഷനുസമീപം നാഗാര്‍ജുന ആയൂര്‍വേദ ഷോപ്പിനു എതിര്‍ വശത്തെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
കിടങ്ങൂര്‍ കാണക്കാരി പഞ്ചായത്തുകളില്‍നിന്നും വരുന്ന വലിയ വാഹനങ്ങള്‍ കുര്യനാട് സെന്‍റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ പകലോമറ്റം കൊച്ചില്‍ സാനിവെയേഴ്‌സ് ബില്‍ഡിംഗിനുള്ളിലുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മുളക്കുളം, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളില്‍നിന്നു വരുന്ന വലിയ വാഹനങ്ങള്‍ സയന്‍സ് സിറ്റിക്കു സമീപം ആളെയിറക്കി ദേവമാതാ കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
വാഹനങ്ങള്‍ എല്ലാം വിധേയമായുള്ള നിര്‍ദ്ദേശപ്രകാരം നിശ്ചയിച്ച പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍നിന്ന് യാത്രക്കാരെ കയറ്റി തിരികെ മടങ്ങേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്കായുള്ള വാഹനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഭാഗത്തും സഖി സെന്റര്‍ മുന്‍വശത്തുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യാവുന്നതാണ്. സയന്‍സ് സിറ്റി പരിസരത്തോ എം.സി. റോഡിന്‍റെ ദാരങ്ങളിലോ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദനീയമല്ല.