സ്കൂളിലുണ്ടായ വാക്കുതർക്കം പുറത്തേക്ക്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചു: വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദിക്കുന്ന വീഡിയോ പുറത്ത്: നടപടിയെടുക്കാനാവില്ലന്ന് സ്കൂൾ അധികൃതർ.

Spread the love

തിരുവനന്തപുരം: നാലാഞ്ചിറയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികള്‍ ചേർന്ന് കൂട്ടമായി മർദ്ദിക്കുകയായിരുന്നു.
രണ്ട് സ്‌കൂളിലെയും വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.

video
play-sharp-fill

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നാലാഞ്ചിറയില്‍ ഒരേ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവർത്തിക്കുന്ന രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികള്‍ തമ്മില്‍ വാക്കേറ്റം നിലനിന്നിരുന്നു.

ഇതേത്തുടർന്ന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികള്‍ വഴിയില്‍ വച്ച്‌ തടയുകയും ചേദ്യം ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നുണ്ടായ വാക്കേറ്റത്തില്‍ പ്രകോപിതരായ വിദ്യാർത്ഥികള്‍ കുട്ടിയെ സംഘം ചേർന്ന് മർദ്ദിച്ചു. വേദനിച്ച്‌ കുട്ടി നിലവിളിച്ച്‌ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതോടെ വിവരം സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും സ്‌കൂളിന് പുറത്തു നടന്ന വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്നായിരുന്നു മറുപടിയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രക്ഷിതാക്കളോ, സ്‌കൂള്‍ മാനേജ്‌മെന്റോ പരാതി നല്‍കിയിട്ടില്ലെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു.