തമിഴ്‌നാട് കടലൂരിൽ സ്‌കൂള്‍ വാന്‍ ട്രെയിനിലിടിച്ച്‌ അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; പത്തോളം കുട്ടികള്‍ക്ക് പരിക്ക്

Spread the love

ചെന്നൈ : തമിഴ്‌നാട് കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച്‌ നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതരമായ പരിക്ക്.

ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവല്‍ ക്രോസിലാണ് അപകടം ഉണ്ടായത്. ചെന്നൈയിൽ നിന്നും തിരുച്ചന്തൂര്‍ പോകുന്ന ട്രെയിനാണ് സ്വകാര്യ സ്‌കൂളിൾ വാനില്‍ ഇടിച്ചത്. ഗുരുതര വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത്.

ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്ന് പോയതെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. സുരക്ഷാ ജീവനക്കാരന്‍ ഉറങ്ങിപ്പോയതാണെന്നാണ് സംശയം. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group