അംഗീകാരമില്ലാത്ത സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾക്ക് അംഗീകാരമുള്ള സ്കൂളിൽ ചേരാൻ ടി സി നിർബന്ധമല്ല: പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി.

Spread the love

തിരുവനന്തപുരം: കഴിഞ്ഞ അദ്ധ്യയനവർഷം അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍

ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് അംഗീകാരമുള്ള സ്‌കൂളുകളില്‍ പ്രവേശനത്തിന് ടി.സി നിർബന്ധമല്ല.

ഇതു സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി.
രണ്ട് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. ഒമ്പത്, പത്ത് ക്ലാസുകളില്‍ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും.

ഈ ക്ലാസില്‍ തുടർന്നു പഠിക്കാനുള്ള ശേഷി കുട്ടി ആർജ്ജിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനാണ് പ്രത്യേക പരീക്ഷ നടത്തുക. എല്ലാ വിഷയങ്ങള്‍ക്കും

പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന ചോദ്യ പേപ്പറിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഓഫീസറുടെ മേല്‍ നോട്ടത്തിലാകും പരീക്ഷ.