video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamസ്കൂൾ തുറക്കുമ്പോൾ ലഹരിയെകുറിച്ച് മിണ്ടിയാൽ പിടിവീഴും: ലഹരി ഇടപാടുകാരെ കണ്ടെത്താൻ മഫ്തി പോലീസ്:വിദ്യാര്‍ഥികള്‍ക്കിടയിലെ നവമാധ്യമ ഗ്രൂപ്പുകള്‍...

സ്കൂൾ തുറക്കുമ്പോൾ ലഹരിയെകുറിച്ച് മിണ്ടിയാൽ പിടിവീഴും: ലഹരി ഇടപാടുകാരെ കണ്ടെത്താൻ മഫ്തി പോലീസ്:വിദ്യാര്‍ഥികള്‍ക്കിടയിലെ നവമാധ്യമ ഗ്രൂപ്പുകള്‍ നിരീക്ഷണത്തിൽ : ക്ലാസ് കട്ട് ചെയ്യുന്നവരും ജാഗ്രതൈ !

Spread the love

കോട്ടയം: വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തിനു തടയിടാന്‍ അധ്യയന വര്‍ഷാരംഭത്തില്‍ പുതിയ പാഠം തുറന്ന്‌ പോലീസ്‌. ലഹരി വില്‍പ്പനക്കാരോ ഇടപാടുകാരോ വിദ്യാലയ സമീപത്തേയ്‌ക്ക് എത്തപ്പെടില്ലെന്ന്‌ ഉറപ്പാക്കാനുള്ള ഗൃഹപാഠം നേരത്തെ പോലീസ്‌ ആരംഭിച്ചു കഴിഞ്ഞു.

വിദ്യാലയങ്ങള്‍ തുറക്കുന്നതിനൊപ്പം പരിശോധനകളും നിരീക്ഷണങ്ങളും ശക്‌തമാക്കനാണ്‌ പോലീസ്‌ തീരുമാനം. കോട്ടയം ജില്ലയിലെ മുഴുവന്‍ സ്‌കൂളുടെയും പട്ടിക സ്‌റ്റേഷന്‍ തലത്തില്‍ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഇവയുടെ പരിസരങ്ങളിലും വിദ്യാര്‍ഥികളുടെ വഴികളിലുമെല്ലാം പോലീസ്‌ സാന്നിധ്യമുണ്ടാകുന്ന രീതിയിലാണ്‌ ക്രമീകരണങ്ങള്‍.

സ്‌കൂളുകള്‍ക്ക്‌ സമീപമുള്ള കടകള്‍, കുട്ടികള്‍ പതിവായി പോയിരിക്കാറുള്ള സ്‌ഥലങ്ങള്‍, കുട്ടികളുമായി ചങ്ങാത്തം കൂടാനെത്തുന്ന മുതിര്‍ന്നവരും അപരിചിതരും വരെ പോലീസ്‌ നിരീക്ഷണത്തിലുണ്ടാകും. വിദ്യാലയ പരിസരങ്ങളില്‍ ലഹരി വിതരണമോ ലഹരി ഇടപാടുകാരുടെ സാന്നിധ്യമോ ഉണ്ടോയെന്നും പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി വിതരണക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സമീപിക്കുന്നത്‌ തടയുകയാണ്‌ പ്രധാന ലക്ഷ്യം. സ്‌കൂള്‍ പരിസരത്ത്‌ സ്‌ഥിരമായി വന്നുപോകുന്നവരെയും കറങ്ങിനടക്കുന്നവരെയും ഇതോടകം നിരീക്ഷണ വലയത്തിലാക്കിക്കഴിഞ്ഞു. ലഹരിക്കച്ചവടവുമായി ബന്ധമുള്ളവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടോയെന്നതും കൃത്യമായി നിരീക്ഷിക്കും.

തുടക്കത്തിലെ ആവേശത്തില്‍ തന്നെ അധ്യയന വര്‍ഷ അവസാനം വരെ പരിശോധനകളുണ്ടാകണമെന്നാണു ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശം.
ഓരോ സ്‌റ്റേഷനിലും പ്രത്യേക സംഘത്തെ നിയോഗിച്ചാകും പ്രവര്‍ത്തനങ്ങള്‍. അതത്‌ ദിവസങ്ങളിലെ റിപ്പോര്‍ട്ട്‌ ജില്ലാ പോലീസ്‌ മേധാവിയെ അറിയിക്കും.

ഉദ്യോഗസ്‌ഥ വീഴ്‌ചയെന്ന ആക്ഷേപമുണ്ടായാല്‍ ശക്‌തമായ നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകള്‍ സന്ദര്‍ശിച്ച്‌ അധ്യാപകരുടെ സഹകരണവും പോലീസ്‌ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍, കൗണ്‍സിലിങ്ങ്‌ നല്‍കാനും ലഹരി ഉപയോഗം തിരിച്ചറിയുന്നതിനും ക്ലാസ്‌ ടീച്ചര്‍മാര്‍ക്കും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

മുതിര്‍ന്ന ക്ലാസുകളില്‍ നിന്നു പതിവായി ക്‌ളാസില്‍ മുങ്ങുന്നവര്‍, മുന്‍പ്‌ ലഹരി ഉപയോഗത്തിന്‌ പിടിക്കപ്പെട്ടിട്ടുള്ളവര്‍, ലഹരി കേസില്‍ പിടിയിലായിട്ടുള്ളവര്‍, അമിതമായി ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ നവമാധ്യമ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും.
എക്‌സൈസും ഇത്തവണ ഊര്‍ജിതമായി രംഗത്തുണ്ടാകും. അധ്യാപക പരിശീലന ക്ലാസുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ എക്‌സൈസ്‌ ക്ലാസ്‌ ഉറപ്പാക്കിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments