play-sharp-fill
അവധി ചോദിച്ച അധ്യാപികയെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞു ;  പ്രധാനാദ്ധ്യാപകൻ അറസ്റ്റിൽ

അവധി ചോദിച്ച അധ്യാപികയെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞു ; പ്രധാനാദ്ധ്യാപകൻ അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

പാലക്കാട് : അവധി ചോദിച്ച അധ്യാപികയെ കേട്ടാലറക്കുന്ന അസഭ്യം പറഞ്ഞ പ്രധാനധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഒറ്റാപ്പാലം പിലാത്തറ എസ്.ഡി.വി.എം എൽ.പി സ്‌കൂളിലെ പ്രധാനധ്യാപകൻ ഉദുമാൻകുട്ടി അധ്യാപികയെ അർസഭ്യം പറയുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

ഉച്ചക്ക് ശേഷം അവധി ചോദിച്ച അധ്യാപികയോടാണ് കേട്ടാലറക്കുന്ന ഭാഷയിൽ ഉദുമാൻകുട്ടി അസഭ്യ വർഷം ചൊരിഞ്ഞത്. നേരെത്തെ സ്‌കൂളിലെ മറ്റ് അധ്യാപകർ ഇയാൾക്കെതിരെ പരാതി നൽകിയതിലുള്ള രോഷമാണ് അധ്യാപികക്കെതിരെ ഇയാൾ തീർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉദുമാൻകുട്ടിയുടെ തെറി വിളി കേട്ട് ബോധക്ഷയം സംഭവിച്ച അധ്യാപികയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപികയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നാണ് വിദ്യഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം