തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാൻ ഇനി ദിവസങ്ങള്‍ മാത്രം.
തിങ്കളാഴ്ച്ചയാണ് പുതിയ അധ്യായന വർഷം ആരംഭിക്കുന്നത്.
എന്നാല്‍, പുതിയ അധ്യായന വർഷത്തിലേക്ക് കേരളം പ്രവേശിക്കുമ്പോള്‍ നാഥനില്ലാ കളരികളായി 509 വിദ്യാലയങ്ങളാണുള്ളത്. 509 സർക്കാർ പ്രൈമറി സ്‌കൂളുകളില്‍ പ്രഥമാധ്യാപകരുടെ കസേര ഒഴിഞ്ഞ് കിടക്കുകയാണ്.
അധ്യാപകർക്ക് സ്ഥാനക്കയറ്റം നല്‍കി ഒഴിവുകള്‍ നികത്താതെ പകരം ചുമതല നല്‍കി അഡ്ജസ്റ്റ് ചെയ്യുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ലയിലാണ് പ്രഥമാധ്യാപകരില്ലാത്ത ഏറ്റവും കൂടുതല്‍ സ്കൂളുകളുള്ളത്. ഇവിടെ 120 സ്‌കൂളുകളില്‍ പ്രഥമാധ്യാപകരില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കുറവ് തൃശ്ശൂരിലാണ്. ഇവിടെ 17 സ്കൂളുകളില്‍ മാത്രമാണ് പ്രഥമാധ്യാപകരില്ലാത്തത്. തിരുവനന്തപുരം ജില്ലയില്‍ 75 സ്കൂളുകളിലും കൊല്ലം ജില്ലയില്‍ 40 സ്കൂളുകളിലും പ്രഥമാധ്യാപകരില്ല.
പത്തനംതിട്ട-27, ആലപ്പുഴ-35, കോട്ടയം-34, ഇടുക്കി-24, എറണാകുളം-20, പാലക്കാട്-35, കോഴിക്കോട്-40, വയനാട്-27, കണ്ണൂർ-28, കാസർകോട് -62 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രഥമാധ്യാപകരില്ലാത്ത സ്കൂളുകളുട നില. എറണാകുളം ജില്ലയില്‍ ആകെയുള്ള 41 ഒഴിവുകളില്‍ 21 ഇടത്ത് പ്രഥമാധ്യാപകരെ നിയമിച്ചതാണ് നടന്ന ഏക നടപടി.
ഓരോ ജില്ലയിലും അതത് വിദ്യാഭ്യാസ ഉപ ഡയറകട്കർമാരാണ് സ്ഥാനക്കയറ്റത്തിന്റെ ഉത്തരവ് സർക്കാർ അനുമതിയോടെ പുറത്തിറക്കേണ്ടത്. എല്‍.പി. മാത്രമുള്ളവയും യു.പി. മാത്രമുള്ളവയും രണ്ടുംകൂടി ഉള്ളവയുമായ സ്‌കൂളുകകള്‍ ഒഴിഞ്ഞു കിടക്കുന്നവയിലുണ്ട്.