സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ നടപടി; എതിര്‍പ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടന

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കി തീരുമാനത്തിനോട് എതിര്‍പ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും കെഎസ്ടിഎ രംഗത്തെത്തി. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏക പക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കെഇആര്‍ വ്യവസ്ഥകളുമനുസരിച്ച്‌ പ്രൈമറിയില്‍ 800 ഉം സെക്കന്‍ററിയില്‍ 1000 വും ഹയര്‍ സെക്കന്‍ററിയില്‍ 1200 ഉം മണിക്കൂറുകളാണ് അധ്യായന സമയമായി വരേണ്ടത്.

ഇതില്‍ പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ നിലവിലുള്ളതുകൊണ്ടുതന്നെ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ടിഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.