വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ജില്ലാ ജഡ്ജി സകൂളിൽ നേരിട്ടെത്തി പരിശോധന നടത്തി
സ്വന്തം ലേഖകൻ
വയനാട്: സർക്കാർ വിദ്യാലയത്തിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച് സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. ഹൈക്കോടതി ജഡ്ജിയുടെ നിർദേശത്തെ തുർന്ന് ജില്ലാ ജഡ്ജി സ്‌കൂളിൽ നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്‌സണും ജഡ്ജിക്കൊപ്പമുണ്ടായിരുന്നു. സ്‌കൂളിന്റെ ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ട ജഡ്ജി അധ്യാപകർക്ക് നേരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയും തിരുത്തലും ഉണ്ടാകുമെന്ന സൂചനയും ജഡ്ജി നൽകി. ജില്ലാ സെഷൻസ് ജഡ്ജ് എ. ഹാരീസ് ആണ് സ്‌കൂളിൽ പരിശോധന നടത്തിയത്. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചിരുന്നുവെന്നും അതുപ്രകാരമാണ് പരിശോധനയെന്നും വിശദമായ റിപ്പോർട്ട് നൽകുമെന്നും ജഡ്ജി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദയനീയ സാഹചര്യമാണ് സ്‌കൂളിലേതെന്ന് ജഡ്ജി വിലയിരുത്തി. സംഭവത്തിൽ അധ്യാപകർ അടക്കമുള്ളവർക്കുണ്ടായ വീഴ്ചയെ പ്രത്യേകം ചൂണ്ടിക്കാട്ടി. സ്‌കൂൾ പരിസരത്തെ സാഹചര്യങ്ങളും ശുചിമുറികളുടെ ശോചനീയാവസ്ഥയും ജഡ്ജി ഉൾപ്പെടുന്ന സംഘം പരിശോധിച്ചു. അധ്യാപകർ അടക്കമെല്ലാവരും സ്‌കൂളിൽ എത്തണമെന്ന് ജഡ്ജി പ്രത്യേകം നിർദേശവും നൽകിയിരുന്നു.
അതേസമയം കുട്ടി മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അന്വേഷിക്കുന്നത്. ആരോഗ്യവകുപ്പിലെ ആഭ്യന്തര വിജിലൻസ് ആണ് അന്വേഷിക്കുന്നത്. നാല് ആശുപത്രികൾക്കും വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കും. ജില്ലാ ആരോഗ്യ വകുപ്പ് പ്രാഥമിക റിപ്പോർട്ട് കണക്കിലെടുത്താണിത്. അഡീഷണൽ ഡയറക്ടർക്കാണ് (വിജിലൻസ്) അന്വേഷണ ചുമതല.