
സ്വന്തം ലേഖിക
തിരുവനന്തപുരം: വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്ര പുറപ്പെടുന്നതിന് മുൻപ് സ്കൂള്‍ അധികൃതര്‍ വിവരങ്ങള്‍ പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഒരു അധ്യാപകന്‍ കണ്‍വീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ പുതുക്കിയ നിര്‍ദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്.