സ്കൂൾ സമയമാറ്റം; സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത

Spread the love

സ്‌കൂള്‍ സമയ മാറ്റത്തില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമസ്ത. മദ്രസാതല കണ്‍വെന്‍ഷനുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ വരെ നടത്താനാണ് തീരുമാനം.ധിക്കാരപരമായ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സമസ്ത പ്രതിഷേധം ന്യായമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു.

മുഖ്യമന്ത്രിക്കുള്‍പ്പെടെ നിവേദനം നല്‍കിയിട്ടും അനുകൂല തീരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. സെപ്തംബര്‍ 30 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ വരെ നീളുന്നതാണ് പ്രക്ഷോഭ പരിപാടികള്‍. കോഴിക്കോട് ചേര്‍ന്ന സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് തീരുമാനം.