
ഡല്‍ഹി: രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ പാഠങ്ങള്‍ പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
പ്രാദേശിക ഭാഷകളില്‍ റോഡ് സുരക്ഷാ വിദ്യാഭ്യാസം നല്‍കുന്നത് ഉത്തരവാദിത്തമുള്ള പൗരരെ വളർത്താൻ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 22 ഭാഷകളില്‍ നടൻ അമിതാഭ് ബച്ചനും ഗായകൻ ശങ്കർ മഹാദേവനും നേതൃത്വം നല്കുന്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
ഡല്‍ഹിയില്‍ ഫിക്കി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ വളർന്നിട്ടും റോഡുകളില്‍ മനുഷ്യരുടെ പെരുമാറ്റം മാറുന്നില്ല. ഇത് മാറ്റിയെടുക്കാനുള്ള നല്ല മാർഗം കുട്ടികളെ ബോധവത്കരിക്കുകയാണ്.
വാഹനസുരക്ഷയ്ക്കായി ‘ന്യൂ കാർ അസസ്മെന്റ്’ പ്രോഗ്രാം നടപ്പാക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് സുരക്ഷാ ഓഡിറ്റും ബസ് ബോഡി കോഡും ഏർപ്പെടുത്തും. ട്രക്ക് ഡ്രൈവർമാർക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷമൊരുക്കാൻ എയർകണ്ടീഷൻ ചെയ്ത ട്രക്ക് കാബിനുകളും ഡ്രൈവറുടെ ക്ഷീണം തിരിച്ചറിയാനുള്ള ഉപകരണങ്ങളും സജ്ജമാക്കും.