‘കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ല; മന്ത്രിയായ ശേഷം ഒൻപത് അധ്യാപകരെ പിരിച്ചുവിട്ടു’; ഇനിയും ശക്തമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

Spread the love

തിരുവനന്തപുരം: സ്കൂളുകളില്‍ വിദ്യാർഥികള്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമം വെച്ചുപൊറിപ്പിക്കില്ലെന്നും താൻ മന്ത്രിയായതിനു ശേഷം ഒൻപത് അധ്യാപകരെ പിരിച്ചുവിട്ടുവെന്നും മന്ത്രി പറഞ്ഞു. കേരളാ പോലീസ് സീനിയർ ഓഫീസേഴ്സ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സുരക്ഷ – Meet the Students പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രഥമാധ്യാപകന്റെ അടിയേറ്റ് കാസർകോട് ജിഎച്ച്‌എസ്‌എസ് കുണ്ടംകുഴിയിലെ 10-ാം ക്ലാസ് വിദ്യാർഥിയുടെ വലതു കർണപടം തകർന്ന സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രഥമാധ്യാപകൻ എം. അശോകനെതിരേ ബേഡകം പോലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വിദ്യാർഥിയുടെ വീട്ടിലെത്തി പോലീസ് വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.