പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നാളെ നടക്കും; കണക്കെടുപ്പില്‍ ഉണ്ടാകുന്ന അപാകതകള്‍ക്ക് ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കുമെന്ന് വി ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: സ്കൂള്‍ തുറന്ന് ആറാം പ്രവൃത്തി ദിനത്തില്‍ നടത്തുന്ന വിദ്യാർത്ഥികളുടെ കണക്കെടുപ്പ് പതിവുപോലെ ഈ പുതിയ അധ്യയന വർഷത്തിലും നടക്കും.

ആറാം പ്രവൃത്തിദിനമായ നാളെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കുട്ടികളുടെ കണക്കനുസരിച്ച്‌ തസ്തിക നിര്‍ണയവും നടത്തും.

നാളെ വൈകിട്ട് അഞ്ച് മണി വരെ കുട്ടികളുടെ എണ്ണം ശേഖരിക്കും. അതിനുശേഷം ഉണ്ടാകുന്ന കണക്കുകള്‍ നിർണയത്തിന് അനുവദിക്കില്ല. കണക്കെടുപ്പില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു ഐ ഡി ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ല. ഓണ്‍ലൈനായാണ് കണക്ക് ശേഖരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.