സ്‌കൂൾ കുട്ടികളെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കാൻ തേർഡ് ഐ ന്യൂസ് ലൈവും എക്‌സൈസും കൈകോർക്കുന്നു; കുട്ടികൾക്കായുള്ള ലഹരിവിമോചന ക്ലാസ് ഇന്ന് കുമാരനല്ലൂരിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായാണ് ലഹരി മാറുന്നത്. അടുത്ത കാലത്ത് കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായി മാറുന്നത് സ്‌കൂൾ കുട്ടികളും വിദ്യാർത്ഥികളും യുവാക്കളുമാണ്. ഇതിനിടെയാണ് ഇപ്പോൾ കുട്ടികളെ സമൂഹത്തിൽ നിന്നും അകറ്റുന്ന രീതിയിൽ ലഹരി പിടിമുറുക്കുന്നത്. ഇതിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണവുമായി തേർഡ് ഐ ന്യൂസ് ലൈവ് എത്തുകയാണ്.
തേർഡ് ഐ ന്യൂസ് ലൈവും എക്‌സൈസ് വകുപ്പും ചേർന്നാണ് ലഹരി വിമുക്ത കേരളത്തിനും യുവത്വത്തിനുമായി കൈകോർക്കുന്നത്. കുമാരനല്ലൂർ ദേവി വിലാസം സ്‌കൂളിലെ വിദ്യാർത്ഥികൾക്കായാണ് എക്‌സൈസും തേർഡ് ഐ ന്യൂസ് ലൈവും ചേർന്നു ലഹരി വിമുക്തി ക്ലാസ് നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്‌കൂൾ അങ്കണത്തിൽ നടത്തുന്ന പരിപാടി എക്‌സൈസ് അസി.കമ്മിഷണർ അബു എബ്രഹാം ഉദ്ഘാടനം ചെയ്യും. കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ നായർ, പ്രിവന്റീവ് ഓഫിസർ നിഫി എന്നിവർ വിദ്യാർത്ഥികൾക്കു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തും.
തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ആന്റ് മാനേജിംങ് ഡയറക്ടർ എ.കെ ശ്രീകുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്.ബീന, നഗരസഭ അംഗം അനിൽകുമാർ, സ്‌നേഹക്കൂട് ഡയറക്ടർ നിഷ സ്‌നേഹക്കൂട് എന്നിവർ യോഗത്തിൽ പങ്കെടുക്കും.