video
play-sharp-fill
ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പുകയില വിൽപ്പന ; പോലീസ് എത്തിയതറിഞ്ഞ് മുങ്ങിയ ഹോട്ടലുടമയെയും പൊക്കി ; പരിശോധനയിൽ പിടികൂടിയത് വൻതോതിലുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ

ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പുകയില വിൽപ്പന ; പോലീസ് എത്തിയതറിഞ്ഞ് മുങ്ങിയ ഹോട്ടലുടമയെയും പൊക്കി ; പരിശോധനയിൽ പിടികൂടിയത് വൻതോതിലുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കച്ചവടം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. വർക്കല സ്വദേശിയും ഷാജൂസ് ഹോട്ടലിന്റെ ഉടമയുമായ ഷാജു, വർക്കല സ്വദേശിയായ സജീവ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഒളിവിൽ പോയ ഹോട്ടലുടമയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയായിരുന്നു.

സ്കൂൾ കുട്ടികൾക്കാണ് ഇവർ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയത്. ഹോട്ടൽ ജീവനക്കാർക്ക് താമസിക്കുന്നതിന് വേണ്ടി സമീപത്തു തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെയാണ് നിരോധിത പുകയില വസ്തുക്കളായ ഹാൻസ് അടക്കം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കടയിൽ എത്തുന്ന സ്കൂൾ വിദ്യാർത്ഥികളെ പൊലീസിന്റെ പ്രത്യേക ഷാഡോ ടീം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ഷാജുവിന്റെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഇതിനിടയിൽ ഹോട്ടൽ ജീവനക്കാരൻ സമീപത്തെ വാടക വീട്ടിലെത്തി ലഹരി വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു.

ഇതോടെയാണ് പൊലീസ് ജീവനക്കാർ താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വീടിൻറെ പുറകുവശത്തുള്ള ഉപയോഗശൂന്യമായ കുളിമുറിയിൽ നിന്നുമാണ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെടുത്തത്.

Tags :