video
play-sharp-fill
ലൈസൻസില്ലാതെ ബൈക്കിൽ കറക്കം: ട്രിപ്പിൾ അടിച്ചെത്തിയ പത്താംക്ലാസ് വിദ്യാർത്ഥികൾ ചെന്ന് പെട്ടത് ഡിജിപിയുടെ കൈയിൽ

ലൈസൻസില്ലാതെ ബൈക്കിൽ കറക്കം: ട്രിപ്പിൾ അടിച്ചെത്തിയ പത്താംക്ലാസ് വിദ്യാർത്ഥികൾ ചെന്ന് പെട്ടത് ഡിജിപിയുടെ കൈയിൽ

കവടിയാര്‍: ലൈസന്‍സില്ലാതെ വാഹനമോടിച്ച പത്താംക്ലാസ് വിദ്യാർത്ഥികളെ കൈയോടെ പിടിച്ച് ആര്‍ ശ്രീലേഖ. ഗതാഗത സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ഭാഗമായായിരുന്ന പരിശോധനയ്ക്കിടെയാണ് ട്രിപ്പിൾ അടിച്ച് പോയ വിദ്യാർത്ഥികൾ ഡിജിപിക്ക് മുന്നിൽ ചെന്ന് പെട്ടത്.

വീട്ടുകാരറിയാതെ ബൈക്ക് എടുത്ത് കറങ്ങുകയായിരുന്നു മൂവരും. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് പിടികൂടിയതോടെ ഒരാൾ കരയാൻ തുടങ്ങി. നടപടി എടുക്കില്ലെന്ന് സമാധാനിപ്പിച്ച ഡിജിപി രക്ഷിതാക്കള്‍ എത്തിയ ശേഷം വാഹനം വിട്ടു തരാം എന്നും കുട്ടികളോട് പറഞ്ഞു

ബോധവല്‍ക്കരണം ആയതിനാല്‍ ആര്‍ക്കെതിരെയും നടപടിയെടുത്തില്ല. എന്നാല്‍ വരും ദിവസങ്ങളിലെ പരിശോധനകളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group